ബത്തേരി നഗരസഭയില്‍ സെപ്റ്റംര്‍ 5 വരെ ഏര്‍പ്പെടുത്തിയിരുന്ന ഒരു മാസത്തെ നിയന്ത്രണങ്ങള്‍ നീക്കി. ഓണം കണക്കിലെടുത്താണ് നഗരസഭ- പൊലീസ് – ആരോഗ്യവകുപ്പ് അധികൃതരുടെ തീരുമാനം.
കോവിഡ് വ്യാപനം മഴ കനക്കുന്നതോടെ കൂടാന്‍ സാധ്യത ഉണ്ടെന്ന ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചത് .വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനും, കടകള്‍ തുറക്കുന്നതിനും ,അടക്കുന്നതിനും ,വഴിയോര കച്ചവടങ്ങള്‍ക്കും എല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓണം അടുത്തതോടെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സംയുക്ത യോഗത്തില്‍ തീരുമാനിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു.ജില്ലാ ഭരണകൂടത്തിന്റെയും ,ആരോഗ്യ വിഭാഗത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.