പേരാമ്പ്രയിലെ യുവാവ് തോല്‍പ്പെട്ടിയില്‍ കുടുങ്ങി കലക്ടര്‍ ഇടപെട്ടു
കൊവിഡ് നിയന്ത്രണം,പൊലീസ് ചുമതല ഏറ്റെടുത്തതിന് പിന്നാലെ പലയിടത്തും നടപടി ക്രമങ്ങള്‍ താളം തെറ്റി.ബംഗലൂരുവില്‍ നിന്നെത്തിയ പേരാമ്പ്ര സ്വദേശി തോല്‍പ്പെട്ടിയില്‍ കുടുങ്ങിയത് 6 മണിക്കൂര്‍.
പാസ്സുണ്ടായിട്ടും കടത്തിവിട്ടില്ലെന്ന് പരാതി.മുത്തങ്ങയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ബാവലി ,തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകള്‍ വഴി പ്രവേശനം അനുവദിച്ചെങ്കിലും. യാത്രക്കാര്‍ക്ക് പ്രവേശനം നല്‍കില്ലെന്നും ചരക്ക് വാഹനങ്ങളെ മാത്രം വിടാനാണ് നിര്‍ദേശമെന്നും പൊലീസ് നിലപാടെടുത്തു.ഒടുവില്‍ രാത്രി 11 മണിക്ക് കലക്ടര്‍ നേരിട്ട് എത്തി യുവാവിനെ കടത്തിവിട്ടു.