പാലങ്ങളുടെ സുരക്ഷാ പരിശോധന നടത്തും

0

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍  ജില്ലയിലെ  ചെറുതും വലുതുമായ പാലങ്ങള്‍ പരിശോധിക്കും. ഒരോന്നിന്റെയും സുരക്ഷയും ബലവും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് (കെട്ടിട ) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് (പാലങ്ങള്‍ ) വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തി.  ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി 3 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!