അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നരസിപുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് നടവയല്‍ പേരൂര്‍ അമ്പലക്കോളനിയിലെ 15 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു. നെയ്കുപ്പ കോളനിയില്‍ നിന്നും പത്തിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പിലാക്കാവ് മണിയന്‍ കുന്നില്‍ വീടിന് പിറകില്‍ മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. വാളാട് പുത്തൂരില്‍ മെയിന്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കനത്ത നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.