ബത്തേരി താലൂക്കിലും മഴ കനക്കുന്നു

0

സുല്‍ത്താന്‍ ബത്തേരി താലൂക്കിലും മഴ കനക്കുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ താലൂക്കിലെ 75 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂല്‍പ്പുഴ പുഴയും, കല്ലൂര്‍ പുഴയും കരകവിഞ്ഞു. മഴശക്തമായാല്‍ കൂടുതല്‍ കുടുംബങ്ങളെ മാറ്റാനുള്ള തായ്യാറെടുപ്പില്‍ റവന്യു വകുപ്പ്.കാക്കത്തോട്, ചാടകപ്പുര കോളനികളിലെ 41 കുടുംബങ്ങളെ ഇവര്‍ക്കായി നിര്‍മ്മിക്കുന്ന വള്ളുവാടിയിലെ വീടുകളിലേക്ക് മാറ്റി. നൂല്‍പ്പുഴ പുഴ കരകവിഞ്ഞതോടെ, മുക്കുത്തിക്കുന്ന് പുത്തൂര്‍ കോളനിയിലെ ആറ് കുടുംബങ്ങളെ സമീപത്തെ ക്ലബ്ബിലേക്ക് മാറ്റി.

കടമാന്‍തോട് കരകവിഞ്ഞതോടെ, പുല്‍പ്പള്ളി പഞ്ചായത്തിലെ പാളകൊല്ലി കോളനിയിലെ 10കുടുംബങ്ങളെ പുല്‍പ്പള്ളി വിജയ സ്‌കൂളിലേക്കും മാറ്റി. കൂടാതെ അമ്പുകുത്തി19 അടിവാരത്തെ 18  ഗോത്രകുടുംബങ്ങളെ മുന്‍കരുതല്‍ എന്ന നിലയില്‍ അമ്പുകുത്തി ഗവ. എല്‍ പി സ്‌കൂളിലേക്കും മാറ്റി. താലൂക്കിലെ പ്രധാന പുഴകളായ നൂല്‍പ്പുഴ പുഴ, കല്ലൂര്‍ പൂഴ, കടമാന്‍തോട്, മുത്തങ്ങ പുഴ എന്നിവ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയിലെ പ്രധാനനദിയായ കബനിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!