ഭവനത്തിന്റെ താക്കോല്‍ കൈമാറി.

0

പ്രളയബാധിത കുടുംബങ്ങള്‍ക്കായി പ്രോജക്ട് വിഷന്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത കുടുംബങ്ങള്‍ക്ക് നിര്‍മിച്ച 15-ാമത് ഭവനത്തിന്റെ താക്കോല്‍ കൈമാറി.പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെട്ട ഭവനമായിരുന്നു മേരിയുടേത്. എന്നാല്‍ സാമ്പത്തിക ബാധ്യത മൂലം പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രൊജക്ട് മിഷന്‍ രണ്ടര ലക്ഷം രൂപ ഭവന നിര്‍മ്മാണത്തിനായി നല്‍കിയതോടൊപ്പം ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രോജക്ട് വിഷന്‍ ഏറ്റെടുത്ത് നടത്തിയത്. 650 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീട്ടില്‍ ഒരു ഹാള്‍ , 2 ബെഡ്‌റൂം , അടുക്കള, ശുചി മുറി എന്നിവ ഉള്‍പ്പെട്ടതാണ് ഭവനം .ഭവന നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായം നല്‍കിയത് കേരള എഞ്ചിനീയേഴ്‌സ് അസ്സോസിയേഷന്‍ എന്ന സംഘടനയാണ്. ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയത് ഷെല്‍ട്ടര്‍ എന്ന സംഘടനയും.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ വീടിന്റെ താക്കോല്‍ കൈമാറി, ഷെല്‍ട്ടര്‍ സംഘടനയുടെ പ്രതിനിധികളായ കെ.ജയന്‍ ,ജെയ്‌സണ്‍ തുടങ്ങി ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!