പ്ലാസ്മ തെറാപ്പി ജില്ലയില്‍ വിജയം

0

ജില്ലയില്‍ പ്ലാസ്മ തെറാപ്പി വിജയം കണ്ടു.തൊണ്ടര്‍നാട് സ്വദേശികളായ സഹോദരങ്ങള്‍ ലീനിഷും അനീഷുമാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള പൂച്ചെണ്ടുകള്‍ നല്‍കി ഇരുവരെയും യാത്രയയച്ചു. ചികിത്സാ വിജയം ആരോഗ്യ വകുപ്പിന്റെ പൊന്‍ തൂവലെന്ന് ജില്ലാ കലക്ടര്‍.ഡോ.ആര്‍.രേണുക, ഡോ.ചന്ദ്രശേഖരന്‍, ഡോ.ദിനേഷ് കുമാര്‍, പ്ലാസ്മ തൊറാപ്പിക്ക് നേതൃത്വം നല്‍കിയ ഡോ.സജേഷ്, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.വിനിജ മെറിന്‍, ആര്‍.എം.ഒ.ഡോ.സക്കീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് കഴിഞ്ഞ ദിവസം പ്ലാസ്മ ബാങ്ക് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് പ്ലാസ്മ തെറാപ്പിയും ആരംഭിച്ചത്. ഇതുവരെ 15 പേരുടെ പ്ലാസ്മ എടുത്തതില്‍ കൊവിഡ് രോഗികളായ മൂന്ന് പേര്‍ക്ക് പ്ലാസ്മ തൊറാപ്പി നല്‍കി .

Leave A Reply

Your email address will not be published.

error: Content is protected !!