പുലച്ചികുന്ന് കോളനിയില്‍ 10 പേര്‍ക്ക് കോവിഡ്

0

പേരിയയില്‍ ആദിവാസി വിഭാഗത്തിലെ പത്തു പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. പേര്യ ഇരമനത്തുര്‍
പുലച്ചികുന്ന് കോളനിയില്‍ 10 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റില്‍ പരിശോധന ഫലം പോസറ്റീവായത്. കഴിഞ്ഞ ദിവസം പ്രസവത്തിനായി ജില്ല ആശുപത്രിയില്‍ എത്തിയ 24 കാരിക്ക് രോഗം സ്ഥിരികരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോളനിയിലെ 10 പേര്‍ക്ക് രോഗം കണ്ടെത്തിയത്

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു പ്രസവത്തിനായി പേര്യ സ്വദേശിനിയായ 24 കാരിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .ഇവരില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരികരിക്കുകയായിരുന്നു. യുവതി ഇന്നലെ പ്രസവിച്ചു. കൂട്ടിയുടെ പരിശോധന ഫലം നൈഗറ്റീവായിരുന്നു . ഇതേ തുടര്‍ന്ന് ഇന്നലെ കോളനിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 10 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയായിരുന്നു. ഇന്നും പ്രദേശത്തെ വിവിധ കോളനികളില്‍ പരിശോധന നടക്കുന്നുണ്ട്.അതേസമയം കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച 24 കാരിയുടെ ഭര്‍ത്താവിന് വാളാട് പ്രദേശത്തെ കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇതിലുടെയായിരിക്കാം രോഗം പകര്‍ന്നത് എന്നാണ് നിഗമനം. ഇതോടെ പ്രദേശത്തെ മുഴുവന്‍ കോളനികളിലും പരിശോധന നടത്താനുള്ള തയ്യാറയെടുപ്പിലാണ് ആരോഗ്യ വകുപ്പ്

Leave A Reply

Your email address will not be published.

error: Content is protected !!
03:19