രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചു

0

മാനന്തവാടി നഗരസഭയുടെ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒണ്ടയങ്ങാടി മുദ്രമൂല മോറിയമല ലോഡ്ജിംഗ് ആന്റ് ഡോര്‍മിറ്ററിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 100 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത് . ഡോ : ജോസഫ് മത്തായിയാണ് കെട്ടിടം സൗജന്യമായി വിട്ട് നല്‍കിയത്.രണ്ട് ഡോക്ടര്‍മാര്‍, 4 സ്റ്റാഫ് നേഴ്‌സ്, 4 ശുചീകരണ തൊഴിലാളികള്‍, ഒരു സെക്യുരിറ്റി എന്നിവരാണ് സെന്ററിലുള്ളത്. നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു.കൗണ്‍സിലര്‍മാരായ അബ്ദുള്‍ ആസിഫ്, കെ വി ജുബൈര്‍, ഹുസൈന്‍ കുഴിനിലം എന്നിവര്‍ സെന്റെര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!