ശ്രീചിത്തിര- പ്രതീകാത്മക തറക്കല്ലിടലും പ്രതിഷേധ മാർച്ചും 19 ന്
മാനന്തവാടി: ജില്ലക്കനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ ഭൂമി കൈമാറുന്നതിലും സെന്റര്‍ തുടങ്ങുന്നതിലും ഇടതു സര്‍ക്കാരും സ്ഥലം എം എല്‍ എയും കാണിക്കുന്ന നിസ്സംഗതക്കതക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഈ മാസം 19 ന് തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.യു പി എ സര്‍ക്കാരിന്റെ കാലത്ത് 950 കോടിരൂപയുടെ പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയത്.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌നിയമതടസ്സങ്ങള്‍ പരിഹരിച്ച്‌ഗ്ലൈന്‍ലെവല്‍ എസ്റ്റേറ്റിന്റെ 75 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു.എന്നാല്‍ ഏറ്റെടുത്ത ഭൂമി റവന്യു വകുപ്പ് ഇടതു സര്‍ക്കാര്‍ കാലത്ത് ഭൂമി ശ്രീചിത്തിരക്ക് നല്‍കുന്നതിന് പകരം ആരോഗ്യ വകുപ്പിന് കൈമാറുകയാണുണ്ടയാത്.ഇതോടൊപ്പം സര്‍ക്കാര്‍ ഭൂമിയില്‍ കച്ചവടം നടത്തി വന്നിരുന്ന സ്വകാര്യ വ്യക്തി കോടതിയില്‍ നിന്നു സമ്പാദിച്ച സ്റ്റേ ഉത്തരവ് നീക്കാന്‍ നിയോഗിച്ച ഗവണ്‍മെന്റ് പ്ലീഡറെയും സര്‍ക്കാര്‍ നീക്കം ചെയ്യുകയും കേസ് അനന്തമായി നീട്ടിക്കൊണ്ട് പോവുകയുമാണ്.ഈ സാഹചര്യത്തിലാണ് ശക്തമായ സമരവുമായി കോണ്‍ഗ്രസ്സ് മുന്നോട്ട് വരാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.ശ്രീച്ചിത്തിരയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും സ്ഥലം എം എല്‍ എയും സര്‍ക്കാരും ജനങ്ങളോട് വ്യ്കതമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 19 ന് രാവിലെ 9 മണിക്ക് നിര്‍ദ്ദിഷ്ട ഭൂമിയില്‍ ഡി സി സി പ്രസിഡന്റ്കൂടിയായ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ പ്രതീകാത്മകമായി തറക്കല്ലിടുകയും സബ്കളക്ടര്‍ ആഫീസിലേക്കുള്ള ബഹുജനമാര്‍ച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കും.3 മണിക്ക് സബ്കളക്ടര്‍ ആഫീസിന് മുന്നില്‍ എം ഐ ഷാനവാസ് എം പി സമരം ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 5 മണിക്ക ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ കെ മുരളീധരന്‍ എം എല്‍ എ,മുന്‍മന്ത്രി ജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ എക്കണ്ടിമൊയ്തൂട്ടി,പി പി ജോര്‍ജ്,എം ജി ബിജു,ജോസ്പാറക്കല്‍,ജോസ്‌കൈനിക്കുന്നേല്‍,സണ്ണി ചാലില്‍ എന്നിവര്‍ പങ്കെടുത്തു.