ബേട്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

0
കണിയാമ്പറ്റ:  പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന ബേട്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഏതാനും കോളേജുകളിലും സ്‌കൂളുകളിലും ആരംഭിച്ച ക്ലബ്ബിന്റെ പ്രവര്‍ത്തനം കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും ചെറുവനങ്ങല്‍ സൃഷ്ട്ടിച്ച് കുട്ടികളിലും പൊതുജനങ്ങളിലും പരിസ്ഥിതി അവബോതം സൃഷ്ട്ടിക്കുക എന്നതാണ് ക്ലബ്ബിന്‍റെ പ്രധാന ഉദ്ദേശം. കുറഞ്ഞത് 1 സെന്റ് സ്ഥലത്തെങ്കിലും ചെറുവനങ്ങള്‍ നട്ട്പിടിപ്പിച്ച് പക്ഷികളേയും ചിത്രശലഭങ്ങലേയും ആകര്‍ഷിപ്പിക്കാനാണ് പദ്ധതി.
മികവ് തെളിയിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിക്കുന്നതിനും, ദേശീയ അന്തര്‍ദേശീയ തലം വരെ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പദ്ധതിയുടെ ജില്ലാതല സ്‌കൂള്‍ ഉദ്ഘാടനം കണിയാമ്പറ്റ ഗവ,. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു. ക്ലബ്ബിന്റെ സ്ഥാപകന്‍ സംവിധായകന്‍ ജയരാജ് ചടങ്ങിന്‍ന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
എല്‍സമ്മ ജോസഫ്, കെ.കുഞ്ഞായിഷ, ഓമന ടീച്ചര്‍, കെ.ആര്‍ മോഹനന്‍, അബ്ദുള്‍ ഗഫൂര്‍ കാട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Leave A Reply

Your email address will not be published.

error: Content is protected !!