വന്യമൃഗശല്യത്തിന് സ്വയം പ്രതിരോധം തീര്‍ത്ത് കര്‍ഷക കൂട്ടായ്മ

0

ബത്തേരി കുപ്പാടി കടമാന്‍ചിറ പാടശേഖരത്തിലെ പത്ത് കര്‍ഷകരാണ് പതിനഞ്ച് ഏക്കര്‍ സ്ഥലത്ത് സ്വന്തം നിലയില്‍ ഫെന്‍സിംഗ് സ്ഥാപിച്ച് നെല്‍കൃഷി ഇറക്കിയത്. പ്രദേശത്തെ പത്ത് കര്‍ഷകര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്.  കര്‍ഷകര്‍ സ്ഥാപിച്ച ഫെന്‍സിംഗ് സ്വിച്ച് ഓണ്‍ കര്‍മ്മം നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍മാരായ ജിഷാ ഷാജി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സി. കെ സഹദേവന്‍, ബാബു അബ്ദുറഹിമാന്‍, പി.കെ സുമതി, കൗണ്‍സിലര്‍ കെ. റഷീദ്, പാടശേഖര സമിതി കണ്‍വീനര്‍ ജനാര്‍ദ്ധനന്‍ പിള്ള, കൃഷി ഓഫീസര്‍ സുമിന തുടങ്ങയിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!