ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം

0

  പ്രളയസാധ്യതക്കൊപ്പം മറ്റ് മഴക്കെടുതികളും നേരിടാനുളള തയ്യാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് നിര്‍ദേശം നല്‍കി. അടിയന്തരഘട്ടങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകള്‍,വണ്ടികള്‍, ക്രെയിനുകള്‍, മണ്ണുമാന്തികള്‍, ദുരിതാശ്വാസത്തിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ എന്നിവ പഞ്ചായത്ത്തലത്തില്‍ തന്നെ ഉറപ്പാക്കണം. എമര്‍ജന്‍സി റെസ്പോണ്‍്സ് ടീമുകളെയും സജ്ജമാക്കണം.
പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാനുളള നടപടികള്‍ സ്വീകരിക്കണം. തോടുകളിലും നിര്‍ച്ചാലുകളിലുമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്തു സുഗമമായ രീതിയില്‍ വെളളം ഒഴുകി പോകാനുളള നടപടികളും സ്വീകരിക്കണം. അപകടമേഖലകളില്‍ സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനും തീരുമാനമായി. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക, എ.എസ്.പി വിവേക് കുമാര്‍, തുടങ്ങിയവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!