ടോറസ് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു ഡ്രൈവര്‍  രക്ഷപ്പെട്ടു

0

വരദൂര്‍ മൃഗാശുപത്രി കവലയില്‍  ടോറസ് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. നിസാര പരിക്കുകളോടെ ഡ്രൈവര്‍  രക്ഷപ്പെട്ടു. ഇന്ന്  രാവിലെ 6.45 ഓടെയായിരുന്നു  അപകടം. ഗോവയില്‍ നിന്ന്  ബത്തേരിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് മൃഗാശുപത്രി കവലയ്ക്ക് സമീപം വളവില്‍ നിയന്ത്രണംവിട്ട് മറിഞ്ഞത്. ഈ ഭാഗത്ത്  അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാവുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!