പോലീസ് സ്റ്റേഷനില്‍ കോവിഡ് സുരക്ഷ കിറ്റ് വിതരണം ചെയ്തു.

0

കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ കോവിഡ് സുരക്ഷ കിറ്റുകള്‍ വിതരണം ചെയ്തു.അഞ്ച് ലിറ്റര്‍ സാനിറ്റൈസറും , മാസ്‌കുകളും , ഗ്ലൗസുകളുമാണ് വിതരണം ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് പ്രസിഡന്റ് അസ്ലം ബാവ ഇന്‍സ്‌പെക്ടര്‍ പളനിക്ക് സാനിറ്റൈസര്‍ കൈമാറി. സെക്രട്ടറി താരീഖ് കടവന്‍, ട്രഷറര്‍ രവീവന്ദ്രന്‍, എ.എസ്.ഐ ആന്റണി, മോഹന്‍ദാസ്, റിയാസ്, സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!