എടവക പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസിന്‍റെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്‍റെയും വി. സെബാസ്ത്യാനോസിന്‍റെയും തിരുനാള്‍ സമാപിച്ചു

0

എടവക പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസിെന്റയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാള്‍ സമാപിച്ചു. 2017 ഡിസംബർ 28ന്ഇടവക വികാരി ഫാ.ശാന്തി ദാസ് മുതുക്കാട്ടില്‍ കൊടിയേറ്റിയതോടെയാണ് പതിനൊന്ന് ദിവസം നീണ്ടു നിന്ന തിരുനാളിന് തുടക്കം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരം ആരാധന, ജപമാല എന്നിവയ്ക്ക ശേഷം ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നൊവേനയും നടന്നു. കരിമ്പില്‍ ഇടവക വികാരി ഫാ. ബാബു കക്കട്ടിക്കാലായില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷണം, മേളക്കാഴ്ചകള്‍ എന്നിവ ഉണ്ടായിരുന്നു. സമാപനദിനമായ ഞായറാഴ്ച രാവിലെ ഏഴിന് വി. കുര്‍ബാന, പത്ത് മണിക്ക് ആലോഷ പരമായ തിരുനാള്‍ ഗാനപൂജ, തിരുനാള്‍ സന്ദേശം, നൊവേന എന്നിവ നടന്നു. ഫാ. വിനീഷ് കൊച്ചുകുടിയില്‍, ഫാ. ജിതിന്‍ ഇമ്പാലില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടർന്ന് തിരുനാള്‍ പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!