പ്രത്യാശ ചികില്‍സ പദ്ധതിയുമായി വയനാട് ജില്ലാപഞ്ചായത്ത്.

0

കിഡ്‌നി രോഗികള്‍ക്ക് അനുഗ്രഹമായ ജിവനം പദ്ധതിക്ക് പിന്നാലെ അര്‍ബുദ രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രത്യാശ ചികില്‍സ പദ്ധതിയുമായി വയനാട് ജില്ലാപഞ്ചായത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായാണ് ചികില്‍സ പദ്ധതി നടപ്പാക്കുന്നത്. അറുപത് വയസിന് മുകളില്‍ പ്രായമുളള വയോജനങ്ങള്‍ക്കും വനിതകള്‍ക്കും  പ്രത്യേകമായി പ്രത്യാശയിലൂടെ ചികില്‍സ ലഭിക്കും..

വയനാട്ടിലെ പ്രയാസപ്പെടുന്ന കിഡ്‌നി രോഗികള്‍ക്കായി ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ജീവനം പദ്ധതി കേരളത്തിന് തന്നെ മാതൃകയായിരുന്നു. ഇതിനു പിന്നാലെയാണ് കാന്‍സര്‍ രോഗത്താല്‍ വലയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രത്യാശ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുടക്കമിടുന്നത്‌മേപ്പാടി ഡി.എം വിംസ്, നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍  എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. വയോജനങ്ങള്‍ക്കുളള പദ്ധതിക്ക്  1 കോടി രൂപയും വനിതകള്‍ക്കുളള പദ്ധതിക്ക് 20 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 1.20 കോടി രൂപയാണ് ഈ നൂതന പ്രോജക്ടിനായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ആഗസ്റ്റ് മുതല്‍ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിച്ച് തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!