ഇനി പുറത്തിറങ്ങാന്‍ പോകുന്ന നാണയങ്ങളുമായി ത്രിതം പൂപ്പൊലിയില്‍

0

അമ്പലവയല്‍: പൂപ്പൊലിയില്‍ എത്തുന്നവര്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ് ഇന്ത്യയില്‍ ഇനിയും പുറത്തിറങ്ങാത്ത ആറ് തരം നാണയങ്ങളുടെ മാതൃക. മറ്റനേകം വിപുലമായ നാണയങ്ങളുടെ ശേഖരവും, പുരാവസ്തുക്കളുമാണ് ത്രിതത്തിന്റെ പ്രദര്‍ശന ഹാളില്‍ ഉളളത്. റിസര്‍വ് ബാങ്ക് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന 500, 100, 75, 25, 10 രൂപയുടെ നാണയങ്ങളുടെ മാതൃക കാണികളെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുളള 100 കോടിയുടെ നോട്ടും, ലോകത്തിലെ ഏറ്റവും വലിപ്പമുളള കറന്‍സി, സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഉളള കറന്‍സിയും പ്രദര്‍ശന ഹാളില്‍ ശ്രദ്ദേയാകുന്നു. പ്രദര്‍ശന ഹാള്‍ സന്ദര്‍ശിക്കാന്‍ ഒട്ടനവധി പേരാണ് ദിവസം പ്രതി എത്തുന്നത്. ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെയും, സമൃദ്ധിയുടെയും ഓര്‍മ്മപ്പെടുത്തലുകളാണ് പ്രദര്‍ശനശാലയില്‍ കാണാന്‍ കഴിയുന്നത്. യുവതലമുറയെ പഴമയുടെ വൈവിദ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പ്രദര്‍ശനത്തിന്റെ ലക്ഷ്യം എന്ന് ത്രിതത്തിന്റെ ഉടമ കരുണാകരന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!