കണിയാരം ടാഗോർ റസിഡൻഷ്യൽ അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു
മാനന്തവാടി കണിയാരം ഫാദർ ജി.കെ.എം.ഹൈസ്കൂൾ റോഡ് ടാഗോർ റസിഡൻഷ്യൽ അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു.ആഘോഷ പരിപാടികൾ മുൻതലശ്ശേരി ഡി.വൈ.എസ്.പി.പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലിപ്പ് ചാണ്ടി അദ്ധ്യക്ഷത വഹിച്ചു.പി.സുരേഷ് ബാബു മുഖ്യാഥിതിയായിരുന്നു.സാബു കൊടക്കച്ചിറ ,പി.സി.ഷെറിൻ, കെ.എസ്.ജോസ്, കെ.കെ. ഉഷ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാവിരുന്നും എ.ബി.സി. മ്യൂസിക്ക് ബാന്റ് മാനന്തവാടിയുടെ ഗാനമേളയും അരങ്ങേറി.