സി.ഒ.എ മാനന്തവാടി മേഖല കമ്മിറ്റി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സി.ഒ.എ മാനന്തവാടി മേഖല കമ്മിറ്റി, എക്സൈസ് ഡിപ്പാർട്ട്മെന്റ്, വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ വെച്ച് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അനീഷ് ജോസ്് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ്. Kk ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു, സി.ഒ.എ മാനന്തവാടി മേഖല സെക്രട്ടറി വിജിത്ത് കെ.എം അധ്യക്ഷതവഹിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം എം ശശി, സുലോചന വിനോദ്, മൊയ്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.