വയനാട്പുഷ്പമേള സമാപിച്ചു

0

കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് മൈതാനത്ത് കഴിഞ്ഞ 22 മുതൽ നടന്നുവരുന്ന സത്യം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പുഷ്പമേള സമാപിച്ചു. സമാപനത്തോടനുബന്ധി നൂറുകണക്കിന് ചെടികളാണ് വിറ്റഴിച്ചത്. സമാപന ദിവസമായ ഇന്നലെ വിദേശികളടക്കം നിരവധിയാളുകൾ മേള സന്ദർശിച്ചിരുന്നു. നന്തുണ്ണി കലാ സംഘത്തിന്റെ കലാ പരിപാടികളും ജനശ്രദ്ധയാകർഷിച്ചു. സമാപനം മേളയിൽ കൃഷി ചെയ്ത മുള്ളങ്കി വിളവെടുത്ത് കൊട്ടാരം വേണുസ്വാമി ഉദ്ഘാടനം ചെയ്തു. സത്യം ചാരിറ്റബിൾ മാനേജിംഗ് ട്രസ്റ്റി സിബി ജോസഫ് അധ്യക്ഷത വഹിച്ചു.പി.ചന്ദ്രൻ, കെ.രമേശ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!