അനുജന്‍ ജ്യേഷ്ഠനെ വെട്ടി പരിക്കേല്‍പ്പിച്ചു.

0

സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശികളായ തുലാമറ്റം ഫാരിസ്(24)നെയാണ് ഇസ്മായില്‍(22) വെട്ടി പരുക്കേല്‍പ്പിച്ചത്. തലയ്ക്കും, കൈക്കും,വയറിനും പരുക്കേറ്റ ഫാരിസ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് മൂന്നരയോടെ സുല്‍ത്താന്‍ ബത്തേരി ഗ്യാസ് പമ്പിന് സമീപത്തു വെച്ചാണ് സംഭവം.പെയിന്റിംഗ് ജോലിക്കാരനായ ഫാരിസിന്റെ കണ്ണൂര്‍ സ്വദേശിയായ സുഹൃത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവരുടെ വീട്ടില്‍  താമസിച്ചു വരുന്നു.എന്നാല്‍ പിന്നീട് ഇരുവരുടെയും വിവാഹം കഴിഞ്ഞതോടെ സുഹൃത്തിനെ വീട്ടില്‍ താമസിപ്പിക്കാന്‍ പറ്റില്ലന്ന് ഇസ്മായിലും ഇവരുടെ മാതാവും പറഞ്ഞു. ഇതോടെ ഫാരിസ് അനുജന്‍ ഇസ്മായീലുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.മുത്തങ്ങയില്‍ താമസിക്കുന്ന മൂത്ത സഹോദരന്റെ വീട്ടില്‍ പോയ ഇസ്മായിലിനെ അവിടെയെത്തിയും കഴിഞ്ഞ ദിവസം ഫാരിസ് വെല്ലുവിളിച്ചതായും പറയുന്നു.തുടര്‍ന്ന് ഇന്ന് വൈകിട്ട് കയ്യില്‍ ആയുധവുമായെത്തിയ ഇസ്മയില്‍ ജ്യേഷ്ഠനെ വെട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ഇസ്മായിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!