കള്ളത്തോക്കുപയോഗിച്ച് വേട്ട;ആറംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍

0

മേപ്പാടി റെയിഞ്ചിലെ മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പച്ചക്കാട് പുത്തുമല വനമേഖലയില്‍ കള്ളത്തോക്കുപയോഗിച്ച് വേട്ട നടത്താന്‍ ശ്രമിച്ച ആറംഗ സംഘത്തില്‍ ഒരാളെ വനംവകുപ്പ്് സാഹസികമായി പിടികൂടി.താമരശ്ശേരി കട്ടിപ്പാറ സ്വദേശി ഷഫീഖ്(37) ആണ് പിടിയിലായത്.ഇയാളെ കൂടാതെ മേപ്പാടി നെല്ലിമുണ്ട സ്വദേശികളായ അബു,താഹിര്‍,കണ്ടാലറിയാവുന്ന മറ്റൊരാള്‍,താമരശ്ശേരി സ്വദേശികളായ മുജീബ്,സുബൈര്‍,അഷ്‌റഫ് എന്നിവരും സംഘത്തിലുണ്ട്.രാത്രികാല പരിശോധനക്കിടെയാണ് വേട്ട സംഘത്തിലെ ഒരാളെ പിടികൂടിയത്.രക്ഷപെട്ട മറ്റുള്ളവരെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും ഇവരെ ഉടന്‍ പിടികൂടുമെന്നും മേപ്പാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ബാബുരാജ് അറിയിച്ചു.പിടിയിലായ ഷഫീഖ് മുന്‍പ് താമരശ്ശേരി റെയ്ഞ്ചിലെ വേട്ട കേസിലും പിടിയിലാകാനുള്ള അബു താഹിര്‍ 2018ല്‍ മേപ്പാടി റെയ്ഞ്ചിലുണ്ടായ സമാന കേസ്സിലും പ്രതിയാണ്.ഷഫീഖിനെയും പിടിച്ചെടുത്ത തോക്കും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ബാബുരാജ്,ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മനോജ് കുമാര്‍ പി.ബി,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മനോജ് വി,ശിവരാമന്‍,ജയദേവന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഷിഹാബ്.പി,സാജന്‍ ഡേവിസ്,മിഥുന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!