ആരോഗ്യവകുപ്പ് ഫോഗിങ് നടത്തി

0

വെള്ളമുണ്ടയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  വെള്ളമുണ്ടയിലും  പരിസരപ്രദേശങ്ങളിലും ആരോഗ്യവകുപ്പ് ഫോഗിങ് നടത്തി.  ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരുടേയും, സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഉറവിട മാലിന്യ സംസ്‌കരണം തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഈ വര്‍ഷം ഡെങ്കിപ്പനി കേസുകള്‍  വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.

Leave A Reply

Your email address will not be published.

error: Content is protected !!