തുടര്‍ച്ചയായ പതിനാറാം ദിവസവും പെട്രോൾ ഡീസൽ വില വര്‍ധിപ്പിച്ചു.

0

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ പതിനാറാം ദിവസവും പെട്രോളിയം കമ്പനികള്‍ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ 16 ദിവസത്തിനുള്ളില്‍ ഒരു ലിറ്റര്‍ പെട്രോളില്‍ 8.33 രൂപയും ഡീസലില്‍ 8.98 രൂപയുമാണ് കൂടിയത്.
കൊച്ചി ഒഴികെ കേരളത്തിലെ എല്ലാ നഗരങ്ങളിളിലും പെട്രോള്‍ വില 81 രൂപ പിന്നിട്ടു. തിരുവനന്തപുരത്ത് പെട്രോളിന് 81.28 രൂപയും ഡീസലിന് 76.12 രൂപയുമാണ്.
ഡല്‍ഹിയില്‍ പെട്രോളിന് 79.56 രൂപയായി. ഡീസലിന് 78.85 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Leave A Reply

Your email address will not be published.

error: Content is protected !!