ബത്തേരി നഗരസഭയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ല: റ്റി.എല്‍ സാബു

0

ബത്തേരി നഗരസഭയില്‍  കഴിഞ്ഞദിവസം ഒരാള്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു. മുമ്പ് കൊവിഡ് 19 സ്ഥിരീകരിച്ച  പൂളവയലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഹോട്ടല്‍ സമുച്ചയത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൂര്‍ണ്ണമായും  നിരീക്ഷണത്തിലായിരുന്നുവെന്നും ഇയാള്‍ക്ക് പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലെന്നും അദ്ദേഹത്തോടൊപ്പം  ജോലി ചെയ്തിരുന്ന 20 പേരെ നിരീക്ഷണത്തിലാക്കിയതായും ചെയര്‍മാന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!