മലബാര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോഴും ബി.പി.എല്‍.ലിസ്റ്റിലെന്ന് ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു മാസ്റ്റര്‍
.മലബാര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോഴും ബി.പി.എല്‍.ലിസ്റ്റിലെന്ന് ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു മാസ്റ്റര്‍.സാമ്പത്തിക പ്രയാസം നേരിടുകയാണ് ബോര്‍ഡെന്നും ഒ.കെ.വാസു. മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രം ചികിത്സ ധനസഹായ വിതരണ ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രങ്ങളില്‍ കാണിക്കക്ക് പകരം പുഷപങ്ങള്‍ അര്‍പ്പിച്ചാ മതിയെന്ന ചില കാവി വസ്ത്രധാരികളുടെ പ്രഖ്യാപനം ക്ഷേത്രവികസനങ്ങളെയും ജീവനക്കാരുടെ വേതനത്തെയും പ്രതികൂലമായി ബാധിച്ചതായും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.