കാരുണ്യഹസ്തത്തില്‍ വീടൊരുങ്ങി 

0

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തില്‍ നിര്‍മിച്ച വീടുകള്‍ കൈമാറി.തൊണ്ടര്‍നാട് പഞ്ചായത്തിലെ മൂന്ന് കുടുംബങ്ങള്‍ക്കാണ് മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ പുനരധിവാസം സാധ്യമാക്കുന്നത്. രണ്ട് വീടുകളാണ് പൂര്‍ത്തിയായത.്

മുന്‍ വര്‍ഷമുണ്ടായ പ്രളയത്തില്‍ താമസസൗകര്യം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായാണ് യാക്കോബായസുറിയാനസഭയുടെ കാരുണ്യഹസ്തത്തില്‍ വീടൊരുങ്ങിയത്. നിര്‍മിച്ചു നല്‍കാന്‍ ലക്ഷ്യമിട്ട മൂന്ന് വീടുകളില്‍ രണ്ടെണ്ണത്തിന്റെ താക്കോല്‍ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപോലീത്ത കുടംബനാഥര്‍ക്ക് കൈമാറി.തൊണ്ടര്‍നാട് നെല്ലേരിയിലും മക്കിയാടും നിര്‍മിച്ച വീടുകളാണ് കൈമാറിയത്.ഞാറലോട് പണിയാരംഭിക്കുന്ന വീടിന്റെ തറക്കല്ലിടലും പിതാവ് നിര്‍വ്വഹിച്ചു.താക്കോല്‍കെമാറല്‍ ചടങ്ങില്‍ ഭദ്രാസന സെക്രട്ടറി ഫാ.മത്തായി അതിരുംപുഴയില്‍,ഫാ.മാത്യുസ് കുപ്പമഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!