കര്‍ഷകര്‍ക്ക്  സഹായവുമായി പുല്‍പ്പള്ളി ക്ഷീരസംഘം

0

കര്‍ഷകരില്‍നിന്ന് സമാഹരിച്ച ബില്‍ഡിംഗ് ഡെപ്പോസിറ്റും, അളന്ന പാലിന് ബോണസും നല്‍കി പുല്‍പള്ളി ക്ഷീരോല്‍പാദക സഹകരണ സംഘം കര്‍ഷകര്‍ക്ക് ആശ്വാസമായി. 2017 മുതല്‍ 2019 ഓഗസ്റ്റ് വരെ ബില്‍ഡിംഗ് ഡെപ്പോസിറ്റായി ശേഖരിച്ച മുപ്പത്തി രണ്ട് ലക്ഷം രൂപയാണ് ഒന്നിച്ച് തിരിച്ചു നല്‍കിയത്. കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ സഹായമായി ക്ഷേമനിധി അംഗങ്ങളായ നാനൂറോളം കര്‍ഷകര്‍ക്ക് ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ വിതരണം ചെയ്തു. 2020 മാര്‍ച്ച് മുതല്‍ പാലളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് 1 രൂപ 50 പൈസ വീതം 153878 രൂപയും നല്‍കി. ഫെബ്രുവരി-മാര്‍ച്ചില്‍ പാലളന്ന കര്‍ഷകര്‍ക്ക് മില്‍മയുടെ ധനസഹായമായി 675000 രൂപയും നല്‍കി. 
    സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി തുക വിതരണം  ചെയ്തു. എ ഡി രമേശ് അധ്യക്ഷനായിരുന്നു. മോളി ജോര്‍ജ്, രജനി, സരോജിനി ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!