ഗതാഗതം മുടങ്ങി തലപ്പുഴ കമ്പമല നിവാസികൾ

0

താല്ക്കാലിക പാലം തകർന്നതോടെ ഗതാഗതം മുടങ്ങി തലപ്പുഴ കമ്പമല നിവാസികൾ. പുഴ നവീകരണത്തിനെത്തിയ മണ്ണ് മാന്തിയന്ത്രമാണ് കമ്പമലയിലേക്കുള്ള താല്കാലിക മരം പാലം തകർത്തതെന്നും ആരോപണം. പാലം നന്നാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ലെന്നും പരാതി. അഞ്ച് വർഷം മുൻപ് കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിക്ക് സമീപം ലക്ഷങ്ങൾ മുടക്കി കമ്പമലയിലേക്ക് പാലവും റോഡും നിർമ്മിച്ചിരുന്നു എന്നാൽ 2018ലെ മഹാപ്രളയത്തിൽ പാലത്തിൻ്റെ ഒരു ഭാഗം തകർന്നതോടെ കമ്പമലയിലേക്കുള്ള ഗതാഗതം മുടങ്ങിയിരുന്നു.തുടർന്ന് കമ്പമല കെ.എഫ്.ഡി.സി എസ്റ്റേറ്റ് മാനേജ്മെൻ്റിൻ്റെ സഹകരണത്തോടെ തോട്ടം തൊഴിലാളികൾ തകർന്ന ഭാഗത്ത് വലിയ മരങ്ങൾ ഇട്ട് ഗതാഗതം പുനസ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസം പാലത്തിന് സമീപത്തെ പുഴ നവീകരണത്തിൻ്റെ ഭാഗമായി മണ്ണ് മാന്തിയന്ത്രം എത്തി പാലത്തിലൂടെ കടന്നപ്പോൾ മരങ്ങൾ പൊട്ടി പോയതോടെയാണ് വീണ്ടും കമ്പമലയിലേക്കുള്ള ഗതാഗതം മുടങ്ങിയത്.പാലം നന്നാക്കാൻ കരാറുകരനോടും പഞ്ചായത്തിനോടും ആവശ്യപ്പെട്ടപ്പോൾ കൈ മലർത്തുകയാണ് ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. മഴ കനക്കുന്നതോടെ കമ്പമലക്കാരുടെ യാത്ര ദുഷകരമാവും എത്രയും പെട്ടന്ന് മരപ്പാലം നിർമ്മിച്ച് ഗതാഗതം പുനസ്ഥാപിക്കണമെന്നാണ് കമ്പമല കാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!