തോടുകൾ വൃത്തിയാക്കാൻ അടിയന്തര നടപടി വേണം

0

കാലവർഷം ആരംഭിച്ചിട്ടും മാനന്തവാടി നഗരസഭയിലെ ഭൂരിഭാഗം തോടുകളൂം ഉപതോടുകളും കട് വളർന്ന് മഴവെള്ളം ഒഴുകി പോകാൻ കഴിയാത്ത വിധം അടഞ്ഞുകിടക്കുന്നു. തോടുകൾ വൃത്തിയാക്കാൻ അടിയന്തര നടപടി വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. തോടുകൾ വൃത്തിയാക്കുന്നതിൽ വലിയ വിഴ്ചയാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞകാലകളിൽ ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകരുടെ സഹകരണത്തോടെയായിരുന്നു തോടുകൾ വ്യത്തിയാക്കിയിരുന്നത്.  എന്നാൽ ഇപ്പോഴത്തെ സാഹചര്യം മറിക്കടക്കുന്നതിനായി കാട് വെട്ടുന്ന യന്ത്രമുപയോഗിച്ച് എളുപ്പത്തിൽ പ്രവൃത്തി പൂർത്തിയാക്കമെന്നിരിക്കിക്കേ നഗരസഭ ഇതിനു തയ്യാറാകുന്നില്ല. കാട് മൂടി കിടക്കുന്നതോടെ  കൂടുതൽ കൃഷിസ്ഥലങ്ങൾ വെള്ളത്തിനടിയിലാകാനും കൃഷി നശിക്കാനും ഇടയാക്കും. കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന ഉത്തരം വിഷയകളിൽ നഗരസഭ ഇടപെടാതെ മൗനം പാലിക്കുന്നത് കർഷകദ്രോഹമാണെന്നും മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ഡെന്നീസൺ കണിയാരം പറഞ്ഞു. കഴിഞ്ഞവർഷങ്ങളിലെ പ്രളയവും കാറ്റും രോഗവ്യാപനവും മൂലം കൃഷി നശിച്ചതിലൂടെ നട്ടെല്ലോടിഞ്ഞ കർഷകർക്ക് അതികൃതരുടെ അനാസ്ഥ മൂലം വെള്ളം കയറി കൃഷി നശിക്കുന്നതോടെ ദുരിതകാലമാണ് സമ്മാനിക്കുന്നത്.  കർഷക വഞ്ചനക്കെതിരെ നഗരസഭ ഭരണ സമിതിക്കെതിരെ പൊതു വിചാരണ നടത്തുമെന്നും കോൺഗ്രസ് മാനന്തവാടി  മണ്ഡലം പ്രസിഡന്റ് ഡെന്നിസൺ കണിയാരം അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!