ബത്തേരി ചുങ്കം അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് ലേലം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു

0

.ബത്തേരി ചുങ്കം അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് ലേലം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചു. ടൗണിലെ ഒരു വിഭാഗം മല്‍സ്യതൊഴിലാളികളും കച്ചവടക്കാരും മാര്‍ക്കറ്റ് ലേലത്തില്‍ തങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ആവശ്യവുമായുര്‍ത്തി പ്രതിഷേധിച്ചതോടെയാണ് ലേല നടപടികള്‍ നിര്‍ത്തി മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.കൂട്ടായ ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങളില്‍ തീരുമാനമായതിനു ശേഷമായിരിക്കും ലേലം നടക്കുക.
ബത്തേരി ചുങ്കം ബസ്റ്റാന്റിനോട് ചേര്‍ന്ന് നിര്‍മ്മിച്ച അത്യാധുനിക മല്‍സ്യ മാര്‍ക്കറ്റ് ലേലം ചെയ്യുന്നതാണ് ഒരു വിഭാഗം മത്സ്യതൊഴിലാളികളുടെയും കച്ചവടക്കാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് തടസ്സപ്പെട്ടത്.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇന്ന് രാവിലെ മാര്‍ക്കറ്റ് ലേലം ചെയ്യാനായി നഗരസഭ സെക്രട്ടറിയും മറ്റുജീവനക്കാരും സ്ഥലത്തെത്തി. ലേലംകൊള്ളുന്നതിനായി നിരവധി പേരും സ്ഥലത്തെത്തിയിരുന്നു.എന്നാല്‍ പതിറ്റാണ്ടുകളായി അസംപ്ഷന്‍ ജംഗ്ഷനു സമീപത്തെ മാര്‍ക്കറ്റില്‍ മത്സ്യ വ്യാപാരം നടത്തിയിരുന്ന തൊഴിലാളികള്‍ പ്ലക്കാര്‍ഡുകളുമായി ലേല സ്ഥലത്തേക്കെത്തുകയായിരുന്നു. തങ്ങളെ പുനരധിവസിപ്പിക്കണമെന്നും ലേല നടപടികളില്‍ തങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. (ബൈറ്റ് 1)
പ്രതിഷേധ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ ചെയര്‍മാന്‍ സി.കെ.സഹദേവന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ലേല നടപടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.ഇതിനിടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നഗരസഭ ഭരണ സമിതി യോഗത്തിലും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധി യോഗത്തിലും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ട് അതിനു ശേഷമായിരിക്കും ലേലമെന്നും നഗരസഭ ചെയര്‍മാന്‍ സി.കെ.സഹദേവന്‍ പറഞ്ഞു.( ബൈറ്റ് സഹദേവന്‍).തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടാവുമെന്ന് മുന്‍കൂട്ടി അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അകമ്പടിയോടെയാണ് മാര്‍ക്കറ്റ്‌ലേലത്തിനായി ഉദ്യോഗസ്ഥര്‍ എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!