ക്രിസ്മസ്, പുതുവത്സരത്തെ വരവേറ്റ് കേക്ക് വിപണി സജീവമായി.

0

 

ക്രിസ്മസ്, പുതുവത്സരത്തെ വരവേറ്റ് കേക്ക് വിപണി സജീവമായി. ജി.എസ്.ടി. നിലവില്‍ വന്നതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വില കൂടുതലാണ്. വ്യത്യസ്ത രുചികളിലും ആകൃതിയിലുമുള്ള കേക്കുകള്‍ വിപണകളില്‍ എത്തിക്കഴിഞ്ഞു.
പുതുമ നിറഞ്ഞ കേക്കുകള്‍ തയാറാക്കി വിപണിയിലെത്തിക്കാന്‍ വ്യാപാര സ്ഥാപനങ്ങളും മത്സരത്തിലാണ്. െവെവിധ്യം നിറഞ്ഞതും രൂപഭംഗിയും നിലനിര്‍ത്തി വ്യത്യസ്ത ഇനങ്ങളിലുള്ള കേക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മീഠാപാന്‍, ചോക്കോപാന്‍, ബ്രൗണി ബട്ടര്‍, സ്വീറ്റ് വിത്ത് കാര്‍മല്‍, വാല്‍നട്ട് സ്വീറ്റ്‌സ്, സാന്‍വിച്ച് എന്നീ പേരുകളില്‍ രുചിയേറിയതും വ്യത്യസ്ത നിറക്കൂട്ടുകളിലുള്ളതുമായ കേക്കുകളാണ് ഇത്തവണ നേരത്തേ എത്തിയത്.
ഐസിങ് കേക്കുകളിലെ വ്യത്യസ്തനായുള്ളത് ഇത്തവണ ത്രീ ഇന്‍ വണ്‍ ഇനമാണ്. ബ്ലാക്ക് ഫോറസ്റ്റ്, െവെറ്റ് ഫോറസ്റ്റ്, റെഡ് വെല്‍വെറ്റ് എന്നീ മൂന്നു രുചികളില്‍ ലഭിക്കും. ആപ്പിള്‍, ഓറഞ്ച്, െപെനാപ്പിള്‍, ചക്ക, ഈന്തപ്പഴം, കാരറ്റ്, കോക്കനട്ട്, ബീറ്റ് റൂട്ട് എന്നിവയുടെ രുചികളിലുള്ള കേക്കുകളുമുണ്ട്. മെച്വര്‍ പ്ലം കേക്കാണ് ഇത്തവണത്തെ മറ്റൊരു പ്രധാന വിഭവം. മുന്തിയ ഇനം പഴങ്ങള്‍ അത്തിപ്പഴത്തിന്റെ ചാറില്‍ മാസങ്ങളോളം സൂക്ഷിച്ച ശേഷമാണ് ഇതു തയാറാക്കുന്നത്. സാധാരണ ബേക്കറികളും ബോര്‍മകളും ഉല്‍പാദിപ്പിക്കുന്നവയ്ക്കു പുറമെ ബ്രാന്‍ഡഡ് കേക്കുകളും വിപണിയില്‍ നേരത്തേയെത്തി.
ജി.എസ്.ടി. നിലവില്‍ വന്നതോടെ എല്ലായിനം കേക്കുകള്‍ക്കും വില ഇത്തവണ അല്‍പ്പം കൂടുതലാണ്. 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധന. അസംസ്‌കൃത സാധനങ്ങളുടെ വില വര്‍ധിച്ചതും കേക്കിന്റെ വില വര്‍ധനയ്ക്കു കാരണമായതായി വ്യാപാരികള്‍ പറയുന്നു.
മാസങ്ങള്‍ക്കു മുമ്പുതന്നെ ബോര്‍മകളില്‍ കേക്കുകളുടെ കൂട്ടുകള്‍ തയാറായിക്കഴിഞ്ഞിരുന്നു. ഏറ്റവുമധികം വിറ്റഴിയപ്പെടുന്നത് പ്ലം കേക്കാണ്. തൊട്ടുപിന്നില്‍ മാര്‍ബിള്‍ കേക്കിനും ഇടമുണ്ട്. ഐസിങ് കേക്കില്‍ അത്ഭുതം വിരിയിക്കാനുള്ള തയാറെടുപ്പിലാണ് ബേക്കറികള്‍.

Leave A Reply

Your email address will not be published.

error: Content is protected !!