ആദിവാസി ഊരുകള്‍ ഓഫ്‌ലൈനില്‍

0

വയനാട്ടില്‍ ആദിവാസി വിഭാഗത്തില്‍ 40 ശതമാനത്തിനും ഓണ്‍ലൈന്‍ അധ്യയന സൗകര്യമില്ല. പഠനത്തിന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. സൗകര്യങ്ങളുള്ള കുട്ടികള്‍ ക്ലാസ് തുടങ്ങുന്ന കാര്യം അറിഞ്ഞിട്ടില്ല.

ട്രൈബല്‍ വകുപ്പിന്റെ കണക്കു പ്രകാരം ജില്ലയില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 28000 കുട്ടികള്‍ ഉണ്ട്. ഇതില്‍ 10000തോളം പേര്‍ക്ക് ഓണ്‍ലൈന്‍ അധ്യയന സൗകര്യങ്ങളില്ല. ഇവര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന പ്രഖ്യാപനം , പ്രഖ്യാപനം മാത്രമായി കലാശിച്ചു. വൈദ്യുതി ബന്ധം പോലും എത്താത്ത എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ഒട്ടേറെ ആദിവാസി കോളനികള്‍ വയനാട്ടിലുണ്ട. ഓണ്‍ലൈന്‍ സംപ്രേഷണത്തിന് സൗകര്യമില്ലാത്ത സ്‌കൂളുകളും ഈമേഖലയില്‍ നിരവധി.അതേ സമയം ഒരാഴ്ചക്കുള്ളില്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള അറിയിച്ചു. ഇവര്‍ക്കായി സാമൂഹ്യ പഠന കേന്ദ്രങ്ങള്‍ ഒരുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!