“ഒരുങ്ങാം ഒരുമിക്കാം”  കാമ്പയിൻ തുടക്കമായി  

0

മാനന്തവാടി :മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി എസ്. ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഒരുങ്ങാം ഒരുമിക്കാം മഴക്കെടുതിയെ മറികടക്കാം കാമ്പയിന് ചിറക്കരയിൽ തുടക്കമായി.ചിറക്കര മൂന്നാം നമ്പർ കുടിവെള്ള പദ്ധതി ശുചീകരിച്ചു കൊണ്ട് പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി നാസർ ഉദ്ഘാടനം നിർവഹിച്ചു. ജൂൺ ഒന്ന് മുതൽ പാർട്ടി സ്ഥാപക ദിനമായ ജൂൺ ഇരുപത്തി ഒന്ന് വരെ ജില്ലയിൽ വിവിധങ്ങളായിട്ടുള്ള പരിപാടികൾക്ക് പാർട്ടി നേതൃത്വം കൊടുക്കും.  പരസര ശുചീകരണം ആരോഗ്യ ബോധവത്കരണം,   പ്രളയ പ്രതിരോധ ബോധവത്കരണം,വീട്ടിൽ ഒരു മരം  എല്ലാ വീട്ടുവളപ്പിലും വൃക്ഷത്തൈ നടൽ മഴക്കെടുതി സന്നദ്ധ സേവനത്തിന് പഞ്ചായത്ത് തലങ്ങളിൽ വളണ്ടിയർമാരെ തയ്യാറാക്കൽ തുടങ്ങിയവയാണ് കാംപയിനിൽ നടക്കുക പ്രളയ സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് തലങ്ങളിൽ പാർട്ടി സന്നദ്ധ  പ്രവർത്തനങ്ങൾ നടത്തും,  ഹെൽപ്പ്ലൈൻ സംവിധാനങ്ങൾ തായാറാക്കിയിട്ടുണ്ട്  ജില്ല സെക്രട്ടറി ഉസ്മാൻ കുണ്ടാല, ജില്ലാ കമ്മിറ്റി അംഗം ഷമീർ പിലാക്കാവ്, മാനന്തവാടി മണ്ഡലം പ്രസിഡന്റ് നൗഫൽ പി കെ,മണ്ഡലം കമ്മിറ്റി അംഗം ഫൈസൽ പഞ്ചാരക്കൊല്ലി, പനമരം പഞ്ചായത്ത് പ്രസിഡന്റ് സമദ് സി എച്ച്,ചിറക്കര ബ്രാഞ്ച് ഭാരവാഹികളായ സൈദ്, അബ്‌ദുറഹ്‌മാൻ, അനിൽ, ബഷീർ തുടങ്ങിയവർ ശുചീകരണ പ്രവർത്തികൾക്ക് നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!