നായാട്ട് നടത്താനുള്ള ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട മൂന്ന് പേര്‍ കിഴടങ്ങി

0

മാനന്തവാടി:ബേഗൂര്‍ റെയിഞ്ചില്‍ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ മല്ലികപ്പാറയില്‍ നായാട്ട് നടത്തുവാനുള്ള ശ്രമത്തിന് ഇടയില്‍ വനം വകുപ്പിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ട മൂന്ന് പേര്‍ കിഴങ്ങി. ഇന്ന് രാവിലെയാണ് വനംവകുപ്പ് ഓഫിസില്‍ കീഴടങ്ങിയത്. തോല്‍പ്പെട്ടി നരിക്കല്ല് വടക്കേക്കര വി.കെ സെയ്തലവി(43),വിളത്തിപുലാന്‍ നൗഷാദ്(33),ചേര്‍ക്കാട്ടില്‍ അബ്ദുള്‍റഹിം(35) എന്നിവരാണ് കിഴടങ്ങിയത്.തോല്‍പ്പെട്ടി നരിക്കല്ല് നടുക്കണ്ടി ഷാഫി(38) വനം വകുപ്പിന്റെ പിടിയിലായിരുന്നു.ഷാഫിയില്‍ നിന്ന് തേക്കും തിരകളും പിടികൂടിയിരുന്നു.മെയ് 21ന് പുലര്‍ച്ചെ വനപാലകര്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയില്‍പ്പെട്ടത്. കിഴടങ്ങിയ പ്രതികളെ തിരുനെല്ലിയില്‍ എത്തിച്ച് തെളിവെടുത്തു.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും .പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നും വനം വകുപ്പ് പറഞ്ഞു. ബേഗുര്‍ റെയിഞ്ചര്‍ വി.രതീശന്‍,ഡെപ്യൂട്ടി റെയിഞ്ചര്‍ എം.പി ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Leave A Reply

Your email address will not be published.

error: Content is protected !!