മാനന്തവാടിയിൽ മൂന്നര വയസുകാരിക്ക് പീഡനം

0

മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നര വയസുകാരിക്ക് നേരെ പീഡനം. വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജാര്‍ഖണ്ഡ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അന്‍സാരി (26) യാണ് അറസ്റ്റിലായത്. ഈ മാസം പകുതി മുതല്‍ കുട്ടിയെ ഇയാള്‍ പല തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും, ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!