ചാരായ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു

0

ലോക്ക്ഡൗണില്‍ മദ്യവില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജില്ലയില്‍ ചാരായ നിര്‍മ്മാണ കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു എക്‌സൈസ് വകുപ്പിന്റെ അന്വേഷണം ഊര്‍ജിതമാണെങ്കിലും ആളൊഴിഞ്ഞ തോട്ടങ്ങളും പുഴയോരങ്ങളും ചാരായ നിര്‍മ്മാണ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ വാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രികാലങ്ങളിലാണ് കച്ചവടം .ഇടനിലക്കാര്‍ മുഖേനയാണ് കച്ചവടം ഒരു ലിറ്റര്‍ ചാരായത്തിന് 1600 മുതല്‍ 2000 രൂപ വരെ ഈടാക്കുന്നുണ്ട്. പണം വാങ്ങുന്നവര്‍ പലപ്പോഴും നേരിട്ട് മദ്യം കൈമാറില്ല.പകരം നിശ്ചിത സ്ഥലത്ത് വെച്ചിട്ടുണ്ടെന്നും അവിടെ പോയി എടുത്ത് കൊള്ളാനുമാണ് പറയുന്നത്. സമീപകാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എക്‌സൈസ് വ്യാപകമായി വാഷും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. പലതും പിടിക്കപ്പെട്ടത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ചാരായ വില്‍പന സംഘംങ്ങള്‍ക്കിടയില്‍ തന്നെയാണ്  ഇത്തരത്തില്‍ വിവരം ഒറ്റികൊടുക്കുന്നതും .കേരള കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ ഒഴുകുന്ന കബനിയുടെ തീരപ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങള്‍ പിടിമുറുക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തുന്ന വിവരം അറിഞ്ഞാല്‍ ഇവര്‍ കര്‍ണ്ണാടക ഭാഗത്തേക്ക് രക്ഷപ്പെടും.കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യവും കബനി കടത്തി കേരളത്തിലേയ്ക്ക് എത്തുന്നുണ്ട്. സന്ധ്യമയങ്ങുന്നതോടെ അന്വേഷണ ഉദ്യോഗസ്ഥരുടെയും മറ്റും ശ്രദ്ധ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇല്ലാത്തതാണ് ചാരായ കടത്തുകാര്‍ക്ക് സഹായകരമാകുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!