ലോക്ക്ഡൗണില്‍ സഹോദരങ്ങളുടെ കലാവിരുതുകള്‍

0

ലോക്ക്ഡൗണില്‍ സഹോദരങ്ങള്‍ സ്വായത്തമാക്കിയത് ചുമര്‍ചിത്ര രചനയും കുപ്പികള്‍ കൊണ്ടുള്ള അലങ്കാര ചിത്ര പണികളും.എടവക പാണ്ടിക്കടവ് ജലീല്‍ ശൈഖിന്റെയും-റംലയുടെ മക്കളായ ഷംന ഷെറിനും സഹോദരന്‍ ഹസീബിനുമാണ് ചിത്രരചനയും ക്രാഫ്റ്റ് ഉണ്ടാക്കുന്നതിലും മികവ് തെളിയിക്കാനായത്.ഷംന ഷെറിന്‍ മാനന്തവാടി ഗവ: വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയും സഹോദരന്‍ ഹസീബ് എല്‍.എഫ് യു.പി.സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്.ചിത്രരചനയില്‍ മുന്‍ പരിചയമില്ലെങ്കിലും ചുമരിലും മറ്റും ചെറിയ രീതിയില്‍ ചിത്രങ്ങളും മറ്റും വരയ്ക്കുമായിരുന്നു.ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ ഇരുവരും ചേര്‍ന്ന് വീട്ടിലെ ചുമരില്‍ ചിത്രം വരയ്ക്കാനും ഒഴിഞ്ഞ കുപ്പികളില്‍ ചിത്രപണികള്‍ ഒരുക്കി വീട് മനോഹരമാക്കി.ഇനി തുടര്‍ന്നും ഇത്തരം കലാവിരുതുകള്‍ തീര്‍ക്കാന്‍ തന്നെയാണ് ഇരുവരുടെയും തീരുമാനം.പ്രവാസിയായിരുന്ന ഉപ്പ ജലീലും അധ്യാപന ജീവിതത്തില്‍ താല്ക്കാലിക ജോലി ചെയ്തുവരുന്ന ഉമ്മ റംലയും പിന്‍തുണയുമായി എത്തിയതോടെ ഇവരുടെ വീടിന്റെ മനോഹാരിത ഒന്നു കൂടി ഭംഗിയായി.

Leave A Reply

Your email address will not be published.

error: Content is protected !!