ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0

മൂന്ന് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു
       ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ഇദ്ദേഹം മെയ് 20 നാണ് ജില്ലയിലെത്തിയത്. അന്ന് തന്നെ ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് 12 പേര്‍ ഉള്‍പ്പെടെ 21 പേര്‍ ജില്ലാ ആശുപ്ത്രിയില്‍ ചികില്‍സയിലുണ്ട്. 

          അതേസമയം ശനിയാഴ്ച്ച  മൂന്ന് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ലോറി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയിലുളള മാനന്തവാടിയിലെ എഴ് മാസം പ്രായമായ കുട്ടിയും ലോറി ഡ്രൈവറുടെ മരുമകന്റെ  സമ്പര്‍ക്ക പട്ടികയിലുളള 36 കാരനായ പനവല്ലി സ്വദേശിയും ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുളള നെന്‍മേനി സ്വദേശിയായ 29 കാരനുമാണ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് അശുപത്രി വിട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!
05:48