പ്രധാനമന്ത്രിക്ക് കത്തയച്ചു.

0

കൽപ്പറ്റ: കോവിഡ്-19 ന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രുപയുടെ ആത്മനിർഭാരത് പദ്ധതിയിൽ വ്യാപാരികളെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയയ്ക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി  ഒൻപതിനായിരത്തോളം കത്തുകളയച്ചു. വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം പലിശ ഒഴിവാക്കി ഒരു വർഷത്തേക്ക് നീട്ടുക, വ്യാപാര മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ചെറുകിട വ്യാപാരികൾക്ക് പതിനായിരം രൂപ ഗ്രാന്റ് അനുവദിക്കുക, ജി.എസ്. ടി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ഡിസംബർ 31 വരെ പലിശ ഇളവോടെ സമയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്തയച്ചത്.

ജില്ലാതല ഉദ്ഘാടനം കൈനാട്ടിയിൽ  ജില്ലാ പ്രസിഡന്റ് കെ.കെ.വാസുദേവൻ നിർവ്വഹിച്ചു.  യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി.ജോയി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നൗഷാദ് കാക്കവയൽ, ജില്ലാ ട്രഷറർ ഉണ്ണികാമിയോ സംസാരിച്ചു. അമ്പലവയലിൻ സന്തോഷ് എക്സലിന്റെ അദ്ധ്യക്ഷതയിൽ ഒ.വി വർഗ്ഗീസ്, കൽപ്പറ്റയിൽ പി.വി രജ്ഞിത്തിന്റെ അദ്ധ്യക്ഷതയിൽ ഇ.ഹൈദ്രൂ, മാനന്തവാടിയിൽ ദീപ്തിഷിന്റെ അദ്ധ്യക്ഷതയിൽ കെ.ഉസ്മാൻ, ബത്തേരിയിൽ പി.സംഷാദിന്റെ അദ്ധ്യക്ഷതയിൽ സി.അബ്ദുൾ ഖാദർ, കമ്പളക്കാട് മുത്തലിബിന്റെ അദ്ധ്യക്ഷതയിൽ അസ്ലം ബാവ, പുൽപ്പള്ളിയിൽ മത്തായി ആതിര, നെടുങ്കരണയിൽ ഫ്രാൻസിസ്, കേണിച്ചിറയിൽ സുന്ദർലാൽ, കോട്ടത്തറയിൽ ടി യു ജോസ്, ചുള്ളിയോട് ടി.സി വർഗ്ഗീസ്, കാക്കവയലിൽ മരക്കാർ ഹാജി, ചൂരൽമലയിൽ അഷ്റഫ്, അച്ചൂർ കെ. കാസിം എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!