എക്’സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് മുമ്പിൽ ധർണ നടത്തി 

0

കൽപ്പറ്റ: കേരളത്തിലെ വിദേശമദ്യ കച്ചവടം സ്വകാര്യ ബാറു മുതലാളിമാർക്ക് തീരെഴുതി കൊടുത്ത എൽ ഡി എഫ് ന്റെ മദ്യം നയം തിരുത്തുക, ബിവറേജ് ഔട്ട് ലെററുകൾ നില നിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കുക, കേരളത്തിന്റെ റവന്യൂ വരുമാനം സ്വകാര്യ മദ്യ കച്ചവടക്കാർക്ക് പകുത്ത് നൽകാനുള്ള നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിവറേജസിലെ ഐഎൻടിയുസി തൊഴിലാളികൾ മുട്ടിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് മുമ്പിൽ ധർണ നടത്തി, ലോക് ഡൗൺ നിയമങ്ങൾ പാലിച്ചു നടത്തിയ ധർണ യുഡിഎഫ് കൺവീനറും എക്സ് എം എൽ എ യുമായ എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ നേതാക്കളായ കെ.പ്രഹ്ളാദൻ, പി.സുനിൽ, കെ.ആന്റണി, ടി.ജെ.ജോൺ, വി.ജി.അനീഷ്, ഇ.സനൽരാജ് എന്നിവർ സംസാരിച്ചു. 

Leave A Reply

Your email address will not be published.

error: Content is protected !!