രക്ത ദാന ക്യാമ്പ് നടത്തി

1

മാനന്തവാടി ജില്ലാആശുപത്രി ബ്ലഡ് ബാങ്കും സുല്‍ത്താന്‍ ബത്തേരി ശ്രേയസ്സും സംയുക്തമായി ബത്തേരിയില്‍ രക്ത ദാന ക്യാമ്പ് നടത്തി. കൊവിഡ് 19ന്റെ പശ്ചാതലത്തില്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ ആവശ്യാര്‍ത്ഥം രക്തം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചത്. ശ്രേയസ്സിന്റെ നാല്‍പത് യുവതി യുവാക്കളാണ് രക്തം ദാനം ചെയ്തത്. രക്തദാനത്തില്‍ പങ്കാളികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ക്യാമ്പിന് ഡോ. വിനിജ മെറിന്‍ ജോയി,ശ്രേയസ്സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ. ബെന്നി ഇടയത്ത്, പ്രോഗ്രാം ഓഫീസര്‍ കെ. വി ഷാജി, അബിന്‍, ജെയ്സ് കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!