ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ മകനും മരുമകനും പുറമേ ഒരു പോലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
ജില്ലയില്‍ നിന്നും 331 പോലീസുകാരുടെ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മൊത്തം പോലീസുകാരുടെ എണ്ണത്തിന്റെ മുപ്പത് ശതമാനം വരുമിത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച ജില്ലകളില്‍ ഒന്നാണ് വയനാടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.അതിര്‍ത്തി ജില്ലയെന്ന നിലയില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.