ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശിച്ച് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍

0

കോവിഡ് രോഗവര്‍ദ്ധനവ് ജില്ലാ ഭരണകൂടത്തിനെതിരെയും പോലീസിനെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.വി.മോഹനന്‍. പോലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് രോഗവ്യാപനം ഉണ്ടാവാന്‍ കാരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ജില്ലാ ഭരണകൂടം വാര്‍ത്താ സമ്മേളനം നടത്തിയത് കൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല എന്നതാണ് സാഹചര്യങ്ങള്‍ തെളിയിക്കുന്നത്. രോഗം സ്ഥീരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല ഇ കാര്യത്തില്‍ മാനന്തവാടിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മയക്ക്മരുന്ന് വിപണനവുമായി ബന്ധമുള്ളതായും അക്കാരണത്താലാണ് റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാത്തതെന്നും കെ.വി.മോഹനന്‍ തന്നെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!