ബത്തേരി പോലീസ് സ്റ്റേഷനിലെ സിഐ അടക്കം 20 പോലീസുകാര്‍ നിരീക്ഷണത്തില്‍
മാനന്തവാടി ഡിവൈഎസ്പിക്കൊപ്പം കൊവിഡ് 19 സ്ഥിരീകരിച്ച സുരക്ഷാജീവനക്കാരന്‍ മുത്തങ്ങയിലും ബത്തേരി പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ച സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലിസ് സ്റ്റേഷനിലെ സിഐ അടക്കം 20 പൊലിസുകാര്‍ നിരീക്ഷണത്തില്‍. കൊവിഡ് 19 സ്ഥിരീകരിച്ച സുരക്ഷാജീവനക്കാരന്റെ നേരിട്ട സമ്പര്‍ക്കം പുലര്‍ത്തിയവരാണ് നിരീക്ഷണത്തില്‍ ആയിരിക്കുന്നത്.ബുധനാഴ്ച ഉച്ചയോടുകൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ച സുരക്ഷ കമാന്‍ഡോ മാനന്തവാടി ഡിവൈഎസ്പിക്കൊപ്പം മുത്തങ്ങയിലും ബത്തേരി പൊലിസ് സ്റ്റേഷനിലും എത്തിയത്. ഇതോടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കംപുലര്‍ത്തിയ പൊലിസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്.ആദ്യം മുത്തങ്ങയില്‍ എത്തിയ ഇവര്‍ അതിനുശേഷമാണ് ബത്തേരി പൊലിസ് സ്റ്റേഷനില്‍ എത്തിയത്. ഇതോടെ ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍ സിഐയും രണ്ട് എസ്ഐമാരുമടക്കം 20 പോലീസുകാര്‍ നിരീക്ഷണത്തിലായി. ഡിവൈഎസ്പിക്കൊപ്പം കൊവിഡ് 19 സ്ഥിരീകരിച്ച സുരക്ഷാ ജീവനക്കാരന്‍ മുത്തങ്ങയില്‍ എത്തിയ സമയത്ത് ജില്ലാപൊലിസ് മേധാവിയും മുത്തങ്ങയിലുണ്ടായിരുന്നു.