വ്യാപാരി വ്യവസായി കോൺഗ്രസ് ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ ധർണ നടത്തി

0

കൽപ്പറ്റ: കൊറോണ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ രണ്ട് മാസത്തെ ഇലക്ട്രിസിറ്റി ബിൽ ഒഴിവാക്കുക ,അമിതമായി വർധിപ്പിച്ച വൈദ്യുതി ചാർജുകൾ പിൻവലിക്കുക, വൈദ്യുതി ബോർഡിന്റെ കൊള്ളയടി നിർത്തലാക്കുക, ആറു മാസത്തേക്ക് ഫിക്സഡ് ചാർജുകൾ ഒഴിവാക്കുക, വൈദ്യുതി മീറ്റർ ചാർജ്,ഫ്യുവൽ ചാർജ് എന്നിവ ആറു മാസത്തേക്ക് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൽപ്പറ്റ ഇലക്ട്രിസിറ്റി ഓഫീസിന്റെ  മുമ്പിൽ വ്യാപാരി വ്യവസായി കോൺഗ്രസ് ധർണ നടത്തി..എക്സ് എം എൽ എ എൻ.ഡി.അപ്പച്ചൻ ധർണ ഉദ്ഘാടനം ചെയ്തു. വേണുഗോപാൽകീഴിശ്ശേരി അധ്യക്ഷനായിരുന്നു., കെ.സി.മുസ്തഫ ,ജംഷീർ പൈക്കാട്ടിൽ എന്നിവർ സംസാരിച്ചു. വേലായുധൻ കട്ടാരത്ത്, ഒ.എം.അൽത്താഫ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!