ഐ.എൻ.ടി.യു.സി. ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി

0

കൽപ്പറ്റ:ജോലി സമയം12 മണിക്കൂർ ആക്കുന്നത് പിൻ വലിക്കുക.44 തൊഴിൽ നിയമങ്ങൾ സസ്പെന്റ് ചെയ്യുന്നതു് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ.എൻ ടി.യു.സി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ ധർണ്ണ നടത്തി. കോവിഡ് മഹാമാരിയുടെ പേരിൽ ലോകത്ത് 130 കോടി തൊഴിലാളികൾക്ക് ജോലി നഷ്ടമാകുമെന്നും ഇതിൽ ഇൻഡ്യയിലെ 40 കോടിതൊഴിലാളികൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുമെന്നും പട്ടിണി മരണങ്ങൾ സംഭവിക്കുമെന്നും തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തിരനടപടികൾ സ്വീകരിക്കണമെന്നും ഐക്യരാഷ്ട്ര സഭയും ഐ എൽ ഒ യും മുന്നറിയിപ്പ് നൽകുമ്പോൾ കേട്ടഭാവം നടിക്കാതെ തൊഴിലാളികളെയും അവരുടെ കുഞ്ഞുങ്ങൾ അടക്കമുള്ള കുടുമ്പങ്ങളെയും പട്ടിണിയിലേയ്ക്ക് തളളിവിടുന്ന നടപടികളാണ് കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും നടത്തുന്നത്. അതിന്റെ പ്രത്യക്ഷ തെളിവാണ് 8 മണിക്കൂർ ജോലി സമയം 12 മണിക്കൂർ ആക്കുന്നതും തൊഴിൽ നിയമങ്ങൾ ഇല്ലായ്മ ചെയ്യുന്നതും പ്രതിഷേധാർഹമാണെന്നും ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ അനിൽകുമാർ പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി അധ്യക്ഷനായിരുന്നു. ഗിരീഷ് കൽപ്പറ്റ, സാലി റാട്ടക്കൊല്ലി, കെ.ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!