വെട്ടുകിളി ശല്യം വ്യാപിക്കുന്നത് തടയാന്‍ അടിയന്തര നടപടി വേണം

0

പുല്‍പ്പള്ളി:വേലിയമ്പത്ത് കൃഷിയിടങ്ങളില്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വെട്ടുകിളി ശല്യത്തിന് പരിഹാരം കാണുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍എം എല്‍ എ. ഇത് സംബന്ധിച്ച് സംസ്ഥാന കൃഷി മന്ത്രിയേയും ജില്ലാ ഭരണകൂടത്തേയും അറിയിച്ചതായി അദ്ദേഹം പറഞ്ഞു. വെട്ടുകിളികള്‍ നശിപ്പിച്ച വേലിയമ്പത്തെ ഇലവുങ്കല്‍ അലക്‌സിന്റെ കൃഷിയിടം എം എല്‍ എ സന്ദര്‍ശിച്ചു.കുടുതല്‍ കൃഷിയിടങ്ങളില്‍ വെട്ടുകിളി ശല്യം വ്യാപിക്കുന്നത് തടയാന്‍ അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!