കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള കോഴിക്കോട്, വയനാട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് ആയിരം രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മെയ് 31 വരെ നീട്ടി.
കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നീ ക്ഷേമനിധികളില്‍ അംഗങ്ങളാകുകയും പുതുക്കിയ അംശാദായം അടച്ച് കേരള സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടാന്‍ സാധിക്കാതെ വരികയും ചെയ്തവര്‍ക്കും അംഗത്വം പുതുക്കുന്നതിനും ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാനും അവസരമുണ്ട്.
അര്‍ഹരായ അംഗങ്ങള്‍ പേര്, അംഗത്വനമ്പര്‍, മേല്‍വിലാസം, വയസ്സ്, ജനനതിയ്യതി, പദ്ധതിയില്‍ അംഗത്വം നേടിയ തിയ്യതി, അംശാദായം അടച്ച കാലയളവ്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ (ബ്രാഞ്ച്,ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടെ), മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ മുതലായവയും അപേക്ഷകന്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിച്ച് വെള്ളകടലാസ്സില്‍ അപേക്ഷ തയ്യാറാക്കണം. അപേക്ഷയോടൊപ്പം പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്, ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ നല്‍കാം. ഇ മെയില്‍ – [email protected],ഫോണ്‍.- (0495) 2378480, 9446831080, 9497303031
Sign in
Sign in
Recover your password.
A password will be e-mailed to you.